Thursday, January 3, 2008

എന്റെ ഉബുണ്ടു

ഉബുണ്ടു എന്റെയൊരു വീക്ക്നസ്‌ ആണ്‌.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു മാന്‍ഡ്രീവ ആയിരുന്നു ഞാന്‍ ഉപയൊഗിച്ചിരുന്നത്‌. പിന്നീടാണ്‌ ഉബുണ്ടു, വിപണിയും എന്റെ മനസും കീഴടക്കിയത്‌

ആയതിനാല്‍ കുട്ടികളെ.., ഉബുണ്ടു എങ്ങനെ ഉപയൊഗിക്കണം എന്നതിനെക്കുറിച്ച്‌ കുറച്ചു ടിപ്സ്‌ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരാം.
ലിങ്ക്സ്:
http://www.ubuntu.com/
http://ubuntuforums.org/

ആദ്യമായി കേള്‍ക്കുന്ന കൊച്ചു കുട്ടികള്‍ക്ക്‌: എന്താണ്‌ ഉബുണ്ടു?

ഉബുണ്ടു ഒരു പ്രമുഖ ലിനക്സ്‌ ഡിസ്‌ട്രിബ്യുഷന്‍ ആണ്‌. മുന്‍പുണ്ടായിരുന്ന ലിനക്സുകളെ അപേക്ഷിച്ച്‌ ഇതു തുടക്കക്കാരെയും എക്സ്‌പെര്‍ട്ടുകളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നു. ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ്‌ ആയ മാര്‍ക്ക്‌ ഷട്ടില്‍വര്‍ത്ത്‌ ആണ്‌ ഇതിനു ചുക്കാന്‍ പിടിക്കുന്നത്‌. ഇതിയാന്‌ കാശല്‍പം ജാസ്തിയായതു കൊണ്ടൊ എന്തൊ, ഉബുണ്ടു സിഡികള്‍ ആവശ്യക്കാര്‍ക്ക്‌ സൗജന്യമായി വിതരണം ചെയ്തുകളഞ്ഞു!

ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കാമെന്നല്ലേ, ഒരെണ്ണം വേണമെങ്കില്‍ താഴെ പറയുന്ന ലിങ്കില്‍ പോവുക.

https://shipit.ubuntu.com/

വിന്‍ഡോസ്‌ എക്സ്‌പി പോലെയൊന്നും തുടക്കക്കാര്‍ക്ക്‌ തോന്നില്ലെങ്കിലും അടിച്ചുമാറ്റിയ വിന്‍ഡോസിനെക്കാളും എന്തുകൊണ്ടും അന്തസ്‌ ലിനക്സ്‌ തന്നെയാണ്‌! Office suit, Firefox browser,Gimp image editor തുടങ്ങി എല്ലാ തരം സോഫ്റ്റ്‌വയറുകളും ഉബുണ്ടുവിലുണ്ട്‌.

ഏത്‌ ലിനക്സ്‌ ഉപയോഗിക്കുന്നവര്‍ക്കും ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ആവശ്യമാണെന്നു പറയാം.ചില ലൈസന്‍സ്‌ പ്രശ്നങ്ങള്‍ കാരണം പല പാക്കേജുകളും ഉബുണ്ടുവില്‍ ഉള്‍പെടുത്തുവാന്‍ സാധിച്ചിട്ടില്ല. mp3, വീഡിയോ കൊഡകുകള്‍ തുടങ്ങിയവ ഉദാഹരണം. പുതുതായി ഇന്‍സ്റ്റാല്‍ ചെയ്ത ഉബുണ്ടു എന്തുകൊണ്ട്‌ പാട്ടു പാടുന്നില്ല, എന്തു കൊണ്ട്‌ വീഡിയൊ പ്ലേ ചെയ്യുന്നില്ല എന്ന് ഇപ്പോള്‍ മനസിലായിക്കാണുമല്ലൊ..അതിനാല്‍ ഉബുണ്ടു പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‌ പല പാക്കേജുകളും ഡൗണ്‍ലോഡ്‌ ചെയ്യേണ്ടി വരും.

എങ്ങനെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യണം എന്നതിനെക്കുറിച്ച്‌ ഞാന്‍ അധികം വാചാലനാകുന്നില്ല. എന്നാലും പറയട്ടെ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഡിവിഡി യില്‍ നിന്നാണെങ്കില്‍ ആവശ്യത്തിനു പാക്കജസ്‌ കാണും. സിഡിയില്‍ ആവശ്യമായ പല പാക്കേജെസും ഇല്ല. ഡിവിഡി വെര്‍ഷന്‍ ubuntu.com ല്‍ നിന്ന് ഡൗണ്‍ലോഡ്‌ ചെയ്യാനോ Linux4u, chip തുടങ്ങിയ മാഗസിനുകളുടെ കൂടെയോ കിട്ടും.

1 comment:

Doney said...

നിന്റെ വീക്ക്നെസ്സുകളൊക്കെ നീ ബ്ലോഗുവാണെങ്കില്‍ അതൊക്കെ വായിക്കാന്‍ എനിക്കു വളരെയധികം താല്പര്യമുണ്ടു കേട്ടോ.....