വിന്‍ഡോസിനു വേണ്ടി ധാരാളം സോഫ്റ്റ്വയര് സൈറ്റുകള്‍ ഉണ്ട്. എന്നാല്‍ ലിനക്സിനു വേണ്ടിയോ?
ഉണ്ട്!, നേരെ പോവുക: getdeb.com
ഇവയെല്ലാം ഉബുണ്ടുവിനു വേണ്ടി കംപെയില് ചെയ്ത deb പാക്കേജുകള്‍ ആണ്. നേരെയെടുത്ത് ചാമ്പിയാല് മതി!! ഞാന്‍ ഇവിടെ നിന്ന് നേരെ pidgin ഡൌണ്‍ലോഡ് ചെയ്തെടുത്ത് ചാറ്റിംഗ് തുടങ്ങി.
Wednesday, January 9, 2008
ഉബുണ്ടു ട്വീക്ക്സ്
എത്ര വലിയ OS ആണെങ്കിലും അതിന്മേല് ചില അല്ലറ ചില്ലറ മിനുക്കുപണികളൊക്കെ ചെയ്തില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല. ഇതു വരെ ഒരു ലിനക്സിലും ഇത്തരം ലൊട്ടുലൊടുക്കു പണികള്‍ക്കുള്ള സോഫ്റ്റ്വയറുകള് ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ഉബുണ്ടുവിനു വേണ്ടി Ubuntu Tweaks എന്ന പേരില്‍ ഒരു ഐറ്റം ഞാന്‍ കണ്ടു.
നേരെ പോവുക: getdeb.com ലേക്ക്.
ഞാനിതുപയോഗിച്ച് നേരെ ഡെസ്ക്ടോപ്പില് നിന്ന് mounted disks എല്ലാം എടുത്ത് കളഞ്ഞു. പകരം ഒരു 'Computer' ഐകണ്‍ സ്ഥാപിച്ചു

Thursday, January 3, 2008
ഉബുണ്ടുവും മലയാളവും
ഉബുണ്ടുവില്‍ മല്ലു എഴുതാന്‍ പറ്റുമൊ?
തീര്‍ച്ചയായും കുട്ടികളെ...ഉബുണ്ടു എന്ന പേര് നാവിന് വഴങ്ങില്ലെങ്കിലും മച്ചാന് ഒരു തികഞ്ഞ കേരളീയനാണ് :) . ഇതിനെക്കുറിച്ച് പ്രമുഖ ബുലോഗ എഴുത്തുകാരന് 'പെരിങ്ങോടന്' പറയുന്നത് ശ്രദ്ധിക്കുക: ലിനക്സും മലയാളവും

msn malayalam ഉബുണ്ടുവില്‍ (firefox). ഇന്‍സെറ്റില്‍ മൊഴി കീമാപ്
ഇതിനു മുന്‍പ് മലയാളം വൃത്തിയായി ഡിസ്പ്ലെ ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഇല്ലെങ്കില്‍ പെരിങ്ങോടന് പറഞ്ഞതു പോലെ സുറുമ പാച്ചസ് ഉപയോഗിക്കുക.

ഉബുണ്ടുവും എംപി3 യും
വിനാംപ് പ്രേമികള്‍ക്കായി ഇതാ.....
നിങ്ങള്‍ എപ്പോഴെങ്കിലും ആലൊചിച്ചിട്ടുണ്ടൊ, എന്തുകൊണ്ട് ലിനക്സില്‍ വിനാംപ് പോലൊരു ഓഡിയോ പ്ലേയര്‍ ഇല്ലെന്ന്? ഉള്ള XMMS ആണെങ്കില്‍ Winamp കരി ഓയിലില്‍ വീണതു പോലെ!!
സാരമില്ല, ഈ ഐറ്റം ഒന്നു പരീക്ഷിച്ചു നോക്കുക.

packages.ubuntu.com ല്‍ പോയി Audacious സെര്‍ച് ചെയ്ത് താഴെപ്പറയുന്ന പാക്കെജസ് ഡൗണ്‍ലോഡ് ചെയ്യുക.
നോട്ട്: ഈ Audacious പഴയ XMMS ഒടിച്ചുകുത്തി എടുത്ത (fork) ഒരു സോഫ്റ്റ്വെയര് തന്നെയാണ്. പഴയ വീഞ്ഞ് പുതിയ ഡപ്പിയില്‍!

- audacious
- libaudacious
നോട്ട്: ഈ Audacious പഴയ XMMS ഒടിച്ചുകുത്തി എടുത്ത (fork) ഒരു സോഫ്റ്റ്വെയര് തന്നെയാണ്. പഴയ വീഞ്ഞ് പുതിയ ഡപ്പിയില്‍!
ഉബുണ്ടുവും വീഡിയൊയും
ഉബുണ്ടുവില്‍ വീഡിയോ പ്ലേ ചെയ്യാന്‍ സാധിക്കുമോ? തീര്‍ച്ചയായും. പക്ഷെ അതിനു ചില പാക്കെജെസ് ഡൗണ്‍ലോഡ് ചെയ്യണം എന്നു മാത്രം.
നേരെ packages.ubuntu.com ല്‍ പോയി xine എന്നു സെര്‍ച് ചെയ്യുക. താഴെപ്പറയുന്ന പാക്കേജസ് ഡൗണ്‍ലോഡ് ചെയ്യുക
ഇവ ഇന്‍സ്റ്റോള്‍ ചെയ്ത് കഴിഞ്ഞാല്‍ mpg, avi, DivX, flv തുടങ്ങി ഏതു ജാതി വീഡിയോയും നിങ്ങള്‍ക്ക് പ്ലേ ചെയ്യാവുന്നതാണ്. ;)
ഇതല്ലാതെ VLC Media Player ഇന്‍സ്റ്റോള്‍ ചെയ്താലും മതിയാവും. ഇതും ubuntu website ല്‍ നിന്നു കിട്ടും. VLC പ്ലേയബിലിറ്റിയുടെ ഉസ്താദ് ആണ്.
നോട്ട്: totem-xine ഇന്‍സ്റ്റാള്‍ ചെയ്യുമ്പൊള്‍ നിലവിലുള്ള totem uninstall ആകും. തികച്ചും സ്വാഭാവികം. കൂടാതെ നിങ്ങളുടെ ഗ്രാഫിക്സ് കാര്‍ഡ് ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കൂടുതല്‍ മികച്ച ക്ലാരിറ്റി വീഡിയൊ നിങ്ങള്‍ക്ക് ലഭിക്കും.

- libxine1
- totem-xine

എന്റെ ഉബുണ്ടു
ഉബുണ്ടു എന്റെയൊരു വീക്ക്നസ് ആണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു മാന്‍ഡ്രീവ ആയിരുന്നു ഞാന്‍ ഉപയൊഗിച്ചിരുന്നത്. പിന്നീടാണ് ഉബുണ്ടു, വിപണിയും എന്റെ മനസും കീഴടക്കിയത്
ആയതിനാല്‍ കുട്ടികളെ.., ഉബുണ്ടു എങ്ങനെ ഉപയൊഗിക്കണം എന്നതിനെക്കുറിച്ച് കുറച്ചു ടിപ്സ് ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരാം.
ലിങ്ക്സ്:
http://www.ubuntu.com/
http://ubuntuforums.org/
ആദ്യമായി കേള്‍ക്കുന്ന കൊച്ചു കുട്ടികള്‍ക്ക്: എന്താണ് ഉബുണ്ടു?
ഉബുണ്ടു ഒരു പ്രമുഖ ലിനക്സ് ഡിസ്ട്രിബ്യുഷന്‍ ആണ്. മുന്‍പുണ്ടായിരുന്ന ലിനക്സുകളെ അപേക്ഷിച്ച് ഇതു തുടക്കക്കാരെയും എക്സ്പെര്‍ട്ടുകളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നു. ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ് ആയ മാര്‍ക്ക് ഷട്ടില്‍വര്‍ത്ത് ആണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ഇതിയാന് കാശല്പം ജാസ്തിയായതു കൊണ്ടൊ എന്തൊ, ഉബുണ്ടു സിഡികള്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തുകളഞ്ഞു!
ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കാമെന്നല്ലേ, ഒരെണ്ണം വേണമെങ്കില്‍ താഴെ പറയുന്ന ലിങ്കില്‍ പോവുക.
https://shipit.ubuntu.com/
വിന്‍ഡോസ് എക്സ്പി പോലെയൊന്നും തുടക്കക്കാര്‍ക്ക് തോന്നില്ലെങ്കിലും അടിച്ചുമാറ്റിയ വിന്ഡോസിനെക്കാളും എന്തുകൊണ്ടും അന്തസ് ലിനക്സ് തന്നെയാണ്! Office suit, Firefox browser,Gimp image editor തുടങ്ങി എല്ലാ തരം സോഫ്റ്റ്വയറുകളും ഉബുണ്ടുവിലുണ്ട്.
ഏത് ലിനക്സ് ഉപയോഗിക്കുന്നവര്‍ക്കും ഒരു ഇന്റര്‍നെറ്റ് കണക്ഷന് ആവശ്യമാണെന്നു പറയാം.ചില ലൈസന്‍സ് പ്രശ്നങ്ങള്‍ കാരണം പല പാക്കേജുകളും ഉബുണ്ടുവില്‍ ഉള്പെടുത്തുവാന് സാധിച്ചിട്ടില്ല. mp3, വീഡിയോ കൊഡകുകള് തുടങ്ങിയവ ഉദാഹരണം. പുതുതായി ഇന്സ്റ്റാല് ചെയ്ത ഉബുണ്ടു എന്തുകൊണ്ട് പാട്ടു പാടുന്നില്ല, എന്തു കൊണ്ട് വീഡിയൊ പ്ലേ ചെയ്യുന്നില്ല എന്ന് ഇപ്പോള്‍ മനസിലായിക്കാണുമല്ലൊ..അതിനാല്‍ ഉബുണ്ടു പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പല പാക്കേജുകളും ഡൗണ്‍ലോഡ് ചെയ്യേണ്ടി വരും.
എങ്ങനെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യണം എന്നതിനെക്കുറിച്ച് ഞാന്‍ അധികം വാചാലനാകുന്നില്ല. എന്നാലും പറയട്ടെ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഡിവിഡി യില്‍ നിന്നാണെങ്കില്‍ ആവശ്യത്തിനു പാക്കജസ് കാണും. സിഡിയില്‍ ആവശ്യമായ പല പാക്കേജെസും ഇല്ല. ഡിവിഡി വെര്ഷന് ubuntu.com ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനോ Linux4u, chip തുടങ്ങിയ മാഗസിനുകളുടെ കൂടെയോ കിട്ടും.

Subscribe to:
Posts (Atom)