ലിനക്സിലും 3D ആക്ഷൻ ഗെയിമുകൾ കളിക്കാനാകും. ഗ്രാഫിക്സ് ഡ്രൈവർ ഇൻസ്റ്റോൾ ആയിട്ടുണ്ടെങ്കിൽ മാത്രം... നിങ്ങളുടേത് പുതുപുത്തൻ പിസിയാണെങ്കിൽ തീർച്ചയായും ഉബുണ്ടുവിന്റെ ഡ്രൈവറുകൾ തന്നെ മതിയാവും. പുതിയ ഉബുണ്ടു ഹാർഡി മിക്കവാറും എല്ലാ കാർഡുകളും എടുക്കുന്നുണ്ട്.

ഇതാ ഉബുണ്ടുവിൽ കളിക്കാനായി ചില തട്ടുപൊളിപ്പൻ കളികൾ...
താഴെ പറയുന്ന ലിങ്കിൽ പോവുക.
http://www.playdeb.net
ഇതിൽ ഉബുണ്ടുവിനു വേണ്ടി കംപെയിൽ ചെയ്ത ഗെയിംസുകളുടെ ഒരു ലിസ്റ്റു തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും.
'deb mirror://www.getdeb.net/playdeb-mirror/hardy/// hardy/ ' എന്ന പാക്കേജ് ശേഖരം Synaptic package manager ൽ ചേർത്താൽ നിങ്ങൾക്ക് ഈ പക്കേജുകൾ കാണാനും ഇൻസ്റ്റോൾ ചെയ്യാനും സാധിക്കും.